തളിര്ത്തതും മൊട്ടിട്ടതും സൗഹൃദമായിരുന്നു... വിരിഞ്ഞത് പ്രണയമായിട്ടും...
വേര്‍പാടിന്റെ നോവ് സുഖമുള്ളതയിരുന്നു. ആത്മാവ് മുറിഞ്ഞ വേദനയില്‍ ഒരു നിമിഷം കണ്ണടച്ചിരുന്നു.....
കോര്‍ത്തു വെച്ച വിരലുകള്‍ വേര്‍പെടും മുന്‍പേ അവള്‍ക്ക് നന്മകള്‍ നേര്‍ന്നു...
ഏവര്ക്കുമെന്ന പോലെ...
*****************************************************************************************************************************
എന്റെ പ്രണയത്തെ തട്ടി തെറിപ്പിച്ച ആ ഫോണ്‍ കാള്‍ വന്നപ്പോഴും എനിക്ക് കാര്യമായൊന്നും തോന്നിയില്ല. പ്രണയം വിവാഹത്തിലവസാനിക്കുന്നു എന്ന അവളുടെ ചിന്തയെ ഞാനും തട്ടി തെറുപ്പിചിരുന്നല്ലോ... പ്രണയത്തിന്റെ വികാരങ്ങളെയും ചിന്തകളെയും പ്രകടനങ്ങളെയും പങ്കിടാന്‍ വിരസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാമ്പസിനെയും മാറ്റി കുന്നിന്‍ ചെരുവിലെ പക്ഷികള്‍ കുറുകുന്ന ഏകാന്തതയിലെക്കിറങ്ങി അവളുടെ മടിയില്‍ തലവെച്ച് കിടക്കുമ്പോഴും അവള്‍ക്ക് പറയാനുണ്ടാവുക വിവാഹവും കുട്ടികളെയും കുടുംബത്തെയും കുറിച്ചായിരിക്കും.. അപ്പോഴൊക്കെ അവളുടെ കണ്ണുകളിലെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും "പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതോ അത്രയൊക്കെയേ ഉള്ളോ പ്രണയത്തിനു പറയാന്‍? " പക്ഷെ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെയോ ആയിരുന്നു, അത് പറയാന്‍ എനിക്കറിമായിരുന്നില്ല. അവള്‍ വിവാഹത്തെയും കുട്ടികളെയും കുറിച്ച പറയുമ്പോള്‍ എനിക്ക് പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബങ്ങളെയാണ് ഓര്‍മ്മ വന്നത്. അതില്‍ കുറെ പരാതീനതകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കാന്‍ എനിക്കായില്ല..
വീട്ടില്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോഴാകണം അവള്‍ വിവാഹത്തിന് നിര്‍ബന്ധം പിടിച്ച് തുടങ്ങിയത് ....
നമ്മുടെ പ്രണയത്തെ വിവാഹം കൊണ്ട് കൊന്നു കളയണോ എന്ന എന്റെ ചോദ്യത്തിന് നീ ദിവ്യപ്രണയത്തിന്‍റെയല്ല പ്രായോഗിക പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്....
ബന്ധങ്ങളെ ത്യജിച് നേടുന്ന വിവാഹത്തില്‍ പ്രണയത്തിന് പറയാന്‍ ഒന്നുമുണ്ടാവില്ല, പരിദാപങ്ങല്‍ക്കല്ലാതെ... എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മറഞ്ഞ അവള്‍ പ്രണയത്തെ തട്ടിതെറുപ്പിക്കാന്‍ ആണെന്ന് പറഞ്ഞ് അവളുടെ വിവാഹത്തിന് ക്ഷണിച്ചു കൊണ്ടുള്ള ആ ഫോണ്‍ ചെയ്യുകയായിരുന്നു.... അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിച്ചു കൊണ്ടേയിരുന്നു.....
അവള്‍ പ്രതികരിച്ചതെയില്ല....
അല്ലെങ്കിലും എനിക്കെന്തിനാണ് അവളുടെ പ്രതികരണം....?
ഞാന്‍ അവളെ പ്രണയിക്കുകമാത്രമായിരുന്നല്ലോ , അല്ല ഇപ്പോഴും പ്രണയിക്കുകയാണല്ലോ.........

ക്ഷമികണം ഞാൻ പറയാൻ പോകുന്നത് നിങ്ങള്ക്ക് ഇഷ്ടപെടാൻ ചാൻസ് ഇല്ല കാരണം ഞാൻ ഇത്പോലെ തന്നെ ചിന്ടിച്ചിരുന്ന വ്യക്തി ആണ് എന്നാൽ എപ്പോൾ ഞാൻ അറിയുന്നു അത് ഒരു തോന്നല മാത്രം ആണെന്ന് കാരണം ഞാൻ അന്റെ ദിവ്യ പ്രണയത്തെ വിശ്വസിചിരികുംപോൾ ഞാൻ സെല്ഫിഷ് ആകുകയാണ് നാം പ്രനയികുംപോൾ അത് നമ്മുടെ സന്തോഷത്തെ മാത്രം കണ്ടു കൊണ്ട് ആകരുത്
മറുപടിഇല്ലാതാക്കൂ