പ്രണയം എന്ന വികാരം

എന്നും വേദനകൾ മാത്രം സമ്മാനിക്കുന്ന പ്രണയമേ..,
ഇനി ഒരിക്കലും നീ എന്നിലേക്കടുക്കരുത്..
എന്റെ കുഞ്ഞു മനസ്സിനു ഇനി താങ്ങാനുള്ള ശേഷി ഇല്ല..
എന്നും കൗതുകത്തോടെ മാത്രം നോക്കി നിന്നിരുന്ന എന്നെ
ഇത്രയും ആഴമുള്ള അഗാധ ഗർതത്തിലേക്കു തള്ളുമെന്ന് നിനച്ചില്ല ഞാൻ..
പക്ഷേ ആരെയും പഴിക്കുന്നില്ല..
പൂക്കളുടെ ഭംഗി കണ്ടു പൂവായ് വിരിയാൻ കൊതിച്ചതായിരുന്നു ഞാൻ..
അറിഞ്ഞിരുന്നില്ല.. വെറും വിരലിൽ എണ്ണാവുന്ന ദിനങ്ങളായിരുന്നു ആയുസെന്ന്..!!
മണ്ണിലേക്ക് പതിച്ചും കാത്തിരുന്നു നിനക്കായ്..
ഒരു മഞ്ഞു തുള്ളിയായ് എങ്കിലും എന്നിലേക്കടുത്തെങ്കിൽ എന്നു..!!


നിന്റെ സാമീപ്യത്തിനായി ഞാൻ കാത്തിരുന്ന നാളുകൾ...
വെറും സ്വപ്നങ്ങൾ ആയി തീരാൻ തുടങ്ങിയ നിമിഷം...
വരണ്ടുണങ്ങിയ എന്റെ മനസ്സിൽ ഒരു ചെറു
ചാറ്റൽ മഴയായി വീണ്ടും പെയ്തിറങ്ങി..
കാലം മായ്ക്കാത്ത ഓർമകൾ പോലെ,
നീ എന്നിൽ അവശേഷിച്ചു പോയ ഓർമകളെ നെഞ്ചോടു
ചേർത്തു പിടിച്ചു താലോലിച്ച നിമിഷങ്ങൾ..
ഒന്നുറക്കെ കരയാൻ കൊതിച്ച നിമിഷങ്ങൾ..
ഉറക്കമില്ലാതെ തള്ളിനീക്കിയ രാത്രികൾ..
ഇനി ഒരു പുലരി ഇല്ലാതിരുന്നെങ്കിൽ എന്നു ആഗ്രഹിച്ച അസ്തമയങ്ങൾ..
ഗതി മാറി ഒഴുകും പുഴ പോലെ ഞാൻ ഒഴുകിക്കൊണ്ടേയിരുന്നു..
എല്ലാം കൈവെള്ളയിൽ ഒതുക്കി ഒഴുകുകയാണു,,
ആരോ പറഞ്ഞൊരു കളി വാക്കു പോലെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ